Image

ഒരു ദിവസം മുന്‍പ് ഉത്തരവ് ഇറക്കിയിരുന്നെങ്കില്‍ മൂന്ന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു; സുഭാഷിന്റെ തല തകര്‍ന്നതു കണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് തച്ചങ്കരി

Published on 14 August, 2018
ഒരു ദിവസം മുന്‍പ് ഉത്തരവ് ഇറക്കിയിരുന്നെങ്കില്‍ മൂന്ന് ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു; സുഭാഷിന്റെ തല തകര്‍ന്നതു കണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് തച്ചങ്കരി
തിരുവനന്തപുരം : ഏഴു മണിക്കൂറില്‍ കൂടുതല്‍ ഇനി ഒരു െ്രെഡവറും കെ.എസ്.ആര്‍.ടി.സിയില്‍ സ്റ്റിയറിങ് പിടിക്കില്ലെന്നും ചിങ്ങം ഒന്നിന് മാറ്റം ആരംഭിക്കുമെന്നും തച്ചങ്കരി. സെപ്റ്റംബര്‍ ഒന്നോടെ ഡബിള്‍ ഡ്യൂട്ടി സംവിധാനം പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് നീക്കമെന്നും തച്ചങ്കരി വിശദീകരിച്ചു.

കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി െ്രെഡവര്‍ മലപ്പുറം മലയാന്മ സ്വദേശി കല്ലില്‍ പുത്തന്‍വീട് അബ്ദുല്‍ അസീസ്, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി തെക്കേപുത്തന്‍ പുരയില്‍ പി.ടി സുഭാഷ്, ലോറി െ്രെഡവര്‍ തിരുനല്‍വേലി കേശവപുരം സ്വദേശി ഗണേശ് എന്നിവര്‍ മരിച്ചിരുന്നു. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തിലെ പ്രശ്‌നങ്ങളായിരുന്നു ഈ അപകടത്തിന് കാരണമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് കടുത്ത നിലപാടുകളിലേയ്ക്ക് തച്ചങ്കരി നീങ്ങിയത്. 

മൃതദേഹങ്ങള്‍ താന്‍ അടുത്തു കണ്ടിരുന്നു. തലയോട്ടി പുറത്തു കാണാവുന്ന നിലയിലും തലച്ചോറ് പിളര്‍ന്ന അവസ്ഥയിലായിരുന്നു. ഈ കാഴ്ച കണ്ടശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും ഒരു മാസം മുന്‍പ് ഡബിള്‍ ഡ്യൂട്ടി അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഈ മൂന്ന് ജീവനുകള്‍ രക്ഷപെട്ടേനെയെന്നും തച്ചങ്കരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു. 

ഡ്രൈവര്‍ കം കണ്ടക്ടറെ കണ്ടെത്താല്‍ കുറച്ച് സമയം വേണ്ടി വരും. െ്രെഡവര്‍മാര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കണം. അതുവരെ ഡ്യൂട്ടി മാറുന്ന സംവിധാനം നടപ്പാക്കും. താന്‍ കണ്ടക്ടറായത് ഒരു ദിവസത്തെ പഠനത്തിലൂടെയാണെന്നും ഇതുപോലെ ഏത് െ്രെഡവര്‍മാര്‍ക്കും ലൈസന്‍സ് എടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക