Image

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്: പോലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാകില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

Published on 14 August, 2018
ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ്: പോലീസിന് ചാടിക്കയറി ഒന്നും ചെയ്യാനാകില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ മാനഭംഗ പരാതിയില്‍ പോലീസിന് ചാടിക്കയറി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ

അന്വേഷണത്തിലെ നടപടിക്രമങ്ങളും പ്രോട്ടോക്കോളും മറികടക്കാനാകില്ല. അതുകൊണ്ടുതന്നെ താമസമുണ്ടാകും. അല്ലെങ്കില്‍ കോടതിയില്‍ പോലീസ് മറുപടി പറയേണ്ടിവരുമെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കോടതി അറസ്റ്റിന് നിര്‍ദ്ദേശിച്ചില്ല. ആരെയും സംരക്ഷിക്കില്ല, തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയുണ്ടാകും. അന്വേഷണം താന്‍ വിലയിരുത്തിയിട്ടില്ലെന്നും ബിഷപ്പിനെതിരെ തെളിവുണ്ടോയെന്ന് ഇപ്പോള്‍ പറയനാവില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡി.ജി.പി. വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക