Image

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍, ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍

Published on 19 July, 2018
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍, ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് നവദമ്പതികള്‍ ഫേസ്ബുക്ക് ലൈവില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസും ഭാര്യ ഷഹാനയുമാണ് എസ്.ഡി.പി.ഐ ഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിന് പിന്നാലെ ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
'ഞാന്‍ ഏതു നിമിഷം വേണമെങ്കിലും കൊല്ലപ്പെട്ടേക്കാം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും ഷഹാനയുടെ വീട്ടുകാരില്‍ ചിലരും എന്നെ കൊല്ലാന്‍ പരക്കം പായുകയാണ്. പ്രേമിച്ച പെണ്ണിനെ കെട്ടി പോയതിനു നാളെ കെവിനെ പോലെ ഞാനും പത്രക്കട്ടിങ്ങുകളില്‍ ഒതുങ്ങും' എന്ന വിവരണത്തോടെയാണ് ഹാരിസണിന്റെ ഫെയ്‌സ്ബുക്ക് ലൈവ്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഹാരിസണെ കാണാനില്ല എന്ന പരാതിയുമായി ഹാരിസണിന്റെ അച്ഛന്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ ഷഹാനയെ കാണാനില്ല എന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്. ഒപ്പം തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് കാണിച്ച് ഹാരിസണിന്റെ അച്ഛന്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
ഏറെ നാളായി പ്രണയത്തിലായിരുന്ന ഹാരിസും ഷഹാനയും രണ്ടുദിവസം മുമ്ബാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഷഹാനയുമൊത്തുള്ള വിവാഹചിത്രവും ഹാരിസണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിനുശേഷമാണ് നവദമ്ബതികള്‍ക്ക് നേരേ വധഭീഷണിയുണ്ടായത് എന്നാണ് ആരോപണം. ഫോണ്‍കോളുകള്‍ വഴിയാണ് പ്രധാനമായും ഭീഷണികള്‍ ലഭിക്കുന്നതെന്ന് ഹാരിസണ്‍ ലൈവില്‍ പറയുന്നു.
തന്നെയും തന്റെ കുടുംബാംഗങ്ങളേയും ഷഹാനയേയും ഒന്നടങ്കം കൊല്ലുമെന്നാണ് നിരന്തരമായ ഫോണ്‍വിളികളിലൂടെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത്. ഹാരിസണെ പ്രണയിച്ചത് മതവും ജാതിയും നോക്കിയല്ലെന്നും, ഹാരിസണിന്റെ കൂടെ ജീവിക്കാനാണ് താല്‍പര്യമെന്നും ഷഹാനയും ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്.
'എന്റെ വീട്ടുകാര്‍ എന്നെയും ഹാരിസണെയും കൊല്ലുമെന്ന് പറയുന്നു. എന്റെ ജാതിയും മതവുമൊന്നും മാറണമെന്ന് ഹാരിസണ്‍ പറഞ്ഞിട്ടില്ല, തിരിച്ചും അങ്ങനെ തന്നെ. ഞാന്‍ മുസ്ലീമായും ഹാരിസണ്‍ ക്രിസ്ത്യനായും തന്നെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് സ്‌നേഹം മാത്രമേയുള്ളു. ഞങ്ങള്‍ മരിച്ചാലേ നിങ്ങള്‍ ജയിക്കുവെന്ന തോന്നല്‍ ആര്‍ക്കും വേണ്ട, എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങിവന്നത്' ഷഹാന ലൈവ് വീഡിയോയില്‍ പറയുന്നു.
നവദമ്പതികളുടെ വീഡിയോ ചിലര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 
ഹാരിസണിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയില്‍ ആണെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. തൃശ്ശൂര്‍ വച്ചാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നത്. ഹാരിസണിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് പോലീസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക