ചിക്കാഗോ: ഫൊക്കാനയുടെ എക്കാലത്തെയും ഏറ്റവും മികച്ച പരിപാടികളിലൊന്നായ നാഷണല്‍ സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ ജോഹന്‍ ജോണ്‍ ഷിജു (ഫിലാഡല്‍ഫിയ ) സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ ആയി $ 2000 .00 ന്റെ ക്യാഷ് അവാര്‍ഡിന് അര്‍ഹയായി, ജെസീക്ക മാത്യു ഡിട്രോയിറ്റ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി $ 1000.00 ന്റെ ക്യാഷ് അവാര്‍ഡിനും എബി അലക്‌സ് ന്യൂയോര്‍ക്ക് 2nd റണ്ണര്‍ അപ്പ് ആയി $ 500.00 ക്യാഷ് അവാര്‍ഡിനും അര്‍ഹയായി. പത്തു റൗണ്ട് മത്സരങ്ങള്‍ക്കു ശേഷം ആണ് വിജയികളെ നിര്‍ണ്ണയിക്കാന്‍ ആയത്. വിജയികള്‍ക്ക് ശനിയാഴിച്ച രാത്രി ബാങ്ക്വറ്റില്‍ വെച്ച് ക്യാഷ് അവാര്‍ഡുകളും സര്‍ഫിഫിക്കറ്റകളും വിതരണം ചെയ്തു.
ആകെ 16 പേര്‍ പങ്കെടുത്തു. വിവിധ റീജിയനുകളില്‍ വിജയം വരിച്ചവരാണ് നാഷണലില്‍ എത്തിയത്. സ്‌ക്രിപ്‌സഹോവാര്‍ഡ് സ്‌പെല്ലിംഗ് ബീ മാതൃകയില്‍ തന്നെ ഒട്ടേറെപ്പേര്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച മത്സരം കുറ്റമറ്റ രീതിയിലാണ് നടത്തിയത്. ആഷ്‌ലി ഓലിക്കല്‍ , ജോമി കരക്കാട്ടു എന്നിവരാണ് വാക്കുകള്‍ അവതരിപ്പിച്ചത്. ജഡ്ജിംഗ് കമ്മിറ്റി നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍ റാന്‍ഡം സെലക്ഷനിലൂടെ നല്‍കുകയായിരുന്നു.
വാക്കുകള്‍ പലതും സാധാരണ ഉപയോഗത്തിലുള്ളതായിരുന്നു. ഇതില്‍ പങ്കെടുത്ത എല്ലാ കുട്ടികളും ഒന്നിനൊന്ന് മെച്ചത്തില്‍ ആണ് പങ്കെടുത്തത്. ചാമ്പ്യന്‍ ഷിപ്പ് നേടിയ കുട്ടികള്‍ എല്ലാം തന്നെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.
ഒന്നാം സമ്മാനമായ $ 2000 .00 സ്‌പോണ്‍സര്‍ ചെയ്തത് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വിന്‍സെന്റ് ഇമ്മാനുവല്‍ ആണ് (ഏഷ്യനെറ്റ് യൂ.എസ്.എ ) യും സ്‌പെയ്‌സ് വേള്‍ഡ്, ഫിലാഡല്‍ഫിയ യും സംയുക്തമായാണ്. രണ്ടാം സമ്മാനമായ $ 1000.00 സ്‌പോണ്‍സര്‍ ചെയ്തത് റെജി എബ്രഹാം, ജമുന ട്രാവല്‍സ് ആണ്.
റെവ. ഫിലിപ്പ് മോഡയില്‍ (ഫിലാഡല്‍ഫിയ )വര്‍ഗീസ് പോത്താനിക്കാട്(ന്യൂയോര്‍ക്ക്) എന്നിവര്‍ ജഡ്ജസ് ആയി പ്രവര്‍ത്തിച്ചു.
നാഷണല്‍ സ്‌പെല്ലിംഗ് ബീ കമ്മിറ്റി മെംബേര്‍ ആയ ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ് തുടങ്ങിയവര്‍ സ്‌പെല്ലിംഗ് ബീക്ക് നേതൃത്വം നല്‍കിയത്. സ്‌പെല്ലിംഗ് ബീ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഡോ. മാത്യു വര്‍ഗീസ് ഈ മത്സരത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.