Image

വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

Published on 15 June, 2018
വിശ്വാസി സമൂഹം ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

ദുബായ്: റംസാന്‍ മാസം ഒന്നിച്ചു ആരംഭിച്ച് അനുഷ്ഠിച്ചതു പോലെ ഈദുല്‍ ഫിത്തറും കേരളവും ഗള്‍ഫ് രാജ്യങ്ങളും ഒരേ ദിവസം ആഘോഷിച്ചു. വ്രതകാലം നല്‍കിയ നന്മയുടെ കരുത്തുമായി വിശ്വാസി സമൂഹം പെരുന്നാള്‍ ആഘോഷിച്ചു. 

അല്‍ഐനിലെ ജബല്‍ ഹഫീത്തില്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഎഇ നീതി കാര്യ മന്ത്രാലയത്തിെന്റെ ചന്ദ്രപ്പിറവി ദര്‍ശന സമിതി പെരുന്നാള്‍ ഉറപ്പിച്ചത്. ബഹ്‌റൈന്‍ ഔഖാഫ് പെരുന്നാള്‍ പ്രഖ്യാപിച്ചതോടെ നാടെങ്ങും പെരുന്നാള്‍ ആഘോഷത്തിലായി. സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും മാസപിറവി കണ്ടതിനെ തുടര്‍ന്നു വെള്ളിയാഴ്ച തന്നെയാണ് ചെറിയപെരുന്നാള്‍ ആഘോഷിച്ചത്. 

യുഎഇ ഔഖാഫിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ഈദ്ഗാഹുകള്‍ക്ക് പുറമെ മലയാളികളുടേതായി രണ്ട് ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചിരുന്നു. ദുബായ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ ഈദ്ഗാഹിന് മൗലവി അബ്ദുസലാം മോങ്ങം നേതൃത്വം നല്‍കി. ഷാര്‍ജയില്‍ നടന്ന മലയാളി ഈദ്ഗാഹിന് ഹുസൈന്‍ സലഫി നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേര്‍ രാവിലെ തന്നെ ഈദുഗാഹുകളിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക