Image

ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

Published on 14 June, 2018
ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
വേള്‍ഡ് ബ്ലഡ് ഡോണര്‍ ഡേ ആയ ജൂണ്‍ 14 അര്‍ദ്ധരാത്രി 12 മണിയ്ക്ക്  ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ്  ബഹ്‌റൈന്‍ കോഓര്‍ഡിനേറ്റേഴ്‌സ് ആയ അമല്‍ദേവ്, ജഗത് കൃഷ്ണകുമാര്‍, ഗ്രൂപ്പ് മെമ്പര്‍ വേണു  എന്നിവര്‍  ബി.ഡി.എഫ്. ഹോസ്പിറ്റലില്‍  രക്തദാനം നടത്തിക്കൊണ്ടു  ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന് ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് അബ്ദുള്ള ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്‌റൈന്‍ ചാപ്ടറിന്റെ ലോഗോ ഔദ്ധ്യോദികമായി പ്രകാശനം ചെയ്തു. 

ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് ബഹ്‌റൈന്‍ ചാപ്ടറിന്റെ ആദ്യ രക്ത ദാന ക്യാമ്പ് ബഹ്‌റൈന്‍ ലാല്‍ കേയെര്‌സുമായി ചേര്‍ന്ന് കൊണ്ട് ജൂണ്‍ 17 നു ബി.ഡി.എഫ്. ഹോസ്പിറ്റലില്‍ സംഘടിപ്പിക്കുന്നു എന്നും കോ ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.

ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
ഇന്ത്യന്‍ ബ്ലഡ് ഡോണര്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക