കുവൈത്ത് സിറ്റി: കേരള സര്‍ക്കാര്‍ മലയാളം മിഷന് കുവൈത്ത് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മേയ് 18 വെള്ളിയാഴ്ച ഉച്ചക്ക് 1 മുതല്‍ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടത്തുന്ന ’കണിക്കൊന്ന’ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിവിധ മേഖലകളായ കല കുവൈത്ത്, എസ്എംസിഎ, ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എന്നീ സംഘടകകളടെ നേതൃത്വത്തില്‍ നടത്തിയ പഠനക്ലാസ്സില്‍ പങ്കെടുത്ത 400ല്‍ പരം കുട്ടികളാണ് ഈ പരീക്ഷയില്‍ പങ്കെടുക്കുന്നത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ സര്‍ട്ടിഫിക്കറ്റുകളാണ് ഈ പരീക്ഷയില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് നല്‍കുന്നത്.പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഒരുമണിക്ക് തന്നെ രജിസ്ട്രേഷന് പൂര്‍ത്തീകരിക്കണമെന്ന് മലയാളം മിഷന് കുവൈത്ത് ചാപ്റ്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ ജെ. സജി അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍