പ്രധാനമന്ത്രി മോദി സ്ത്രീ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന്ഐ.എം.എഫ് മേധാവി
Published on 20 April, 2018
വാഷിംഗ്ടണ്‍:
കത്വവ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ
സ്ത്രീ സുരക്ഷയുടെ പ്രസക്തി ഓര്‍മപ്പെടുത്തി ലോക നാണയ നിധി (ഐ.എം.എഫ്) മേധാവി
ക്രിസ്റ്റീന്‍ ലഗാര്‍ഡെ.
ഇന്ത്യന്‍ അധികൃതരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
സ്ത്രീ സുരക്ഷക്കായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ക്രിസ്റ്റീന്‍ ലഗാര്‍ഡെ
പറഞ്ഞു. മോദിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യാന്തര തലത്തില്‍
ചര്‍ച്ചയായ വിഷയത്തില്‍ ഐ.എം.എഫ് മേധാവി പ്രതികരിച്ചത്. അരോചകമായിട്ടുള്ള
ഒന്നാണ് ഇന്ത്യയില്‍ സംഭവിച്ചത്. ഇന്ത്യന്‍ അധികൃതരും പ്രധാനമന്ത്രിയും സ്ത്രീ
സുരക്ഷക്ക് കൂടുതല്‍ വില നല്‍കുമെന്നാണ് ഐ.എം.എഫ് മേധാവി` പ്രതികരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല