Image

ലോയ കേസ്: വിധിക്കു പിന്നാലെ വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്കുമാത്രം ലഭിച്ചു; പുതിയ വിവാദത്തിന് തുടക്കം

Published on 19 April, 2018
ലോയ കേസ്: വിധിക്കു പിന്നാലെ വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്കുമാത്രം ലഭിച്ചു; പുതിയ വിവാദത്തിന് തുടക്കം

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയ കേസിലെ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് മറ്റാര്‍ക്കും ലഭിക്കുന്നതിനുമുമ്പേ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ലഭിച്ചതെങ്ങനെയെന്ന് കോണ്‍ഗ്രസ്. കേസിലെ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനവാലയും ഈ ചോദ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ മൂന്നംഗ സുപ്രീംകോടതി ബഞ്ച് തള്ളുകയും ചെയ്തിരുന്നു. അഭിഭാഷകര്‍ക്കോ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ, പൊതുജനങ്ങള്‍ക്കോ ലഭിക്കുന്നതിനുമുമ്പ് വിധിപ്പകര്‍പ്പ് കേന്ദ്രമന്ത്രിക്ക് ലഭിച്ചതെങ്ങനെയെന്ന ചോദ്യവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുള്ളത്

വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ സുപ്രീംകോടതി വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടുപോലും കേന്ദ്രമന്ത്രിക്ക് വിധിപ്പകര്‍പ്പ് ലഭിച്ചതെങ്ങനെയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക