Image

കെപിസിസി പ്രസിഡന്‍ര്‌ സ്ഥാനം: ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

Published on 19 April, 2018
കെപിസിസി പ്രസിഡന്‍ര്‌ സ്ഥാനം: ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍


പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത്‌ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നതിനു വേണ്ടി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന്‌ നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന നേതാക്കളുമായിട്ടാണ്‌ രാഹുലിന്റെ ചര്‍ച്ച. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തുടങ്ങിയവരെ പ്രത്യേകമായി രാഹുല്‍ ഗാന്ധി കാണും.


കെ.സുധാകരന്‍, കെ.വി തോമസ്‌, വി.ഡി സതീശന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്‌ തുടങ്ങിയവരുടെ പേരുകളാണ്‌ ഹൈക്കമാന്‍ഡ്‌ പരിഗണിക്കുന്നത്‌. ദളിത്‌ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം എ ഐസിസി നല്‍കിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്‌ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു.

 കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേയ്‌ക്ക്‌ രാഹുല്‍ ഗാന്ധിയെത്തിയതോടെ യുവാക്കള്‍ക്ക്‌ പാര്‌ട്ടിയില്‍ കൂടുതല്‍ സ്ഥാനംമാനങ്ങള്‍ ലഭിക്കുമെന്നാണ്‌ പൊതുവേ വിലയിരുത്തല്‍.

50 വയസ്സില്‍ താഴെയുള്ളവരെ പിസിസി പ്രസിഡന്റാക്കുകയെന്ന നയമാണ്‌ രാഹുല്‍ സ്വീകരിക്കുന്നതെങ്കില്‍ വിഡി സതീശനാവും സാധ്യത.


പുതിയ അധ്യക്ഷനെ ഉടന്‍ തീരുമാനിക്കണമെന്നാണ്‌ ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. നേരെത്ത വിഷയത്തില്‍ സംസ്ഥാന നേതാക്കളുമായി ഹൈക്കമാന്‍ഡ്‌ ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച അവസാന വട്ട ചര്‍ച്ചകളായിരിക്കും ഇന്ന്‌ നടക്കുകയെന്നാണ്‌ സൂചന.

രാഹുല്‍ ഗാന്ധിയുടെ പൊതുവിലുള്ള തീരുമാനം ജാതി, ഗ്രൂപ്പ്‌, പ്രായം എന്നിവയ്‌ക്ക്‌ പകരം കഴിവ്‌ മാത്രം മാനദണ്ഡമാക്കി സംസ്ഥാന അധ്യക്ഷന്മാരെ തീരുമാനിക്കാണ്‌. പക്ഷേ ഇകാര്യത്തില്‍ കേരളത്തിനു ചിലപ്പോള്‍ ഇളവ്‌ നല്‍കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക