Image

തന്നെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രമന്ത്രി ഹെഗ്‌ഡെ

Published on 18 April, 2018
തന്നെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്രമന്ത്രി  ഹെഗ്‌ഡെ

തന്നെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി കേന്ദ്ര മന്ത്രി ആനന്ദ്‌ കുമാര്‍ ഹെഗ്‌ഡേ. ഇന്നലെ രാത്രി വാഹനാപകടത്തില്‍ നിന്ന്‌ രക്ഷപ്പെട്ടതിനു ശേഷമായിരുന്നു ഗുരുതര ആരോപണവുമായി മന്ത്രി രംഗത്ത്‌ വന്നത്‌. കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ ഹെഗ്‌ഡേയുടെ വാഹനവ്യൂഹം കര്‍ണാടകയിലാണ്‌ അപകടത്തില്‍പ്പെട്ടത്‌.

കര്‍ണാടകയിലെ ഹവേരി ജില്ലയിലുള്ള റാണെബെന്നുരിലാണ്‌ സംഭവം നടന്നത്‌. മന്ത്രിയുടെ കാറിന്‌ എസ്‌കോര്‍ട്ട്‌ പോയ വാഹനത്തില്‍ ട്രക്ക്‌ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റു. അപകടത്തെക്കുറിച്ച്‌ കേന്ദ്രമന്ത്രിയുടെ ആരോപണം ഇങ്ങനെ.

`വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്ക്‌ തങ്ങളുടെ വാഹനവ്യൂഹം വരുന്നത്‌ കണ്ട്‌ സ്‌പീഡില്‍ മുന്നോട്ട്‌ എടുത്തു. തന്‍റെ കാര്‍ ടോപ്‌ സ്‌പീഡിലായിരുന്നതിനാല്‍ ട്രക്കിനെ മറികടന്നു പോയി. പിന്നാലെ വന്ന എസ്‌കോര്‍ട്ട്‌ വാഹനത്തിലാണ്‌ ട്രക്ക്‌ ഇടിച്ചത്‌.'

അപകടത്തിനു കാരണമായ ട്രക്കിന്റെ ഡ്രൈവര്‍ നാസര്‍ ആണെന്ന്‌ മന്ത്രി രണ്ട്‌ ട്വീറ്റുകളിലായി എടുത്തു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക