Image

എട്ടാമത് വയനാട് സംഗമം വര്‍ണാഭമായി ആഘോഷിച്ചു

Published on 17 April, 2018
എട്ടാമത് വയനാട് സംഗമം വര്‍ണാഭമായി ആഘോഷിച്ചു

ലണ്ടന്‍: കേരളത്തിലെ വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ കൂട്ടായ്മയായ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകെയുടെ എട്ടാമത് വയനാട് സംഗമം ക്യാന്പ് പ്രൗഢോജ്വലമായ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സാധാരണ ഏകദിന സംഗമമായി നടത്തിയിരുന്നത് ഈ വര്‍ഷം മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാന്പായാണ് നോര്‍ത്ത് വെയില്‍ഡിലെ ബ്ലാംഗ്ടണില്‍ നടത്തപ്പെട്ടത്. മൂന്നുദിവസവും മുതിര്‍ന്നവരും കുട്ടികളും അവരവരുടെ വിവിധങ്ങളായ കലാവിരുന്നുകള്‍ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുമുണ്ടായി. 

മത്സരങ്ങള്‍ക്ക് റോബി മേക്കര, ജോസഫ് ലൂക്ക, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്യാന്പ് അംഗങ്ങള്‍ സമീപമുള്ള സെഡാര്‍ കേവ് മലനിരകളിലേക്ക് ട്രക്കിംഗ് നടത്തി. ട്രക്കിംഗിന് കേരള ബാസ്‌കറ്റ് ബോള്‍ ടീം അംഗവും കേരള പോലീസ് സബ് ഇന്‍സ്‌പെക്ടറുമായിരുന്ന ഷാജി വര്‍ക്കി, ലൂക്കോസ് നോട്ടിംഗ്ഹാം എന്നിവര്‍ നേതൃത്വം നല്‍കി. 2019ലെ സംഗമം ക്യാന്പ് നടത്തുന്നതിന് റോബി മേക്കര, സതീഷ് കെറ്ററിംഗ്, എല്‍ദോ ന്യൂപോര്‍ട്ട്, പ്രിന്‍സ് സ്വാന്‍സി എന്നിവരെ ചുമതലപ്പെടുത്തി. സമാപന മീറ്റിംഗില്‍ വോയ്‌സ് ഓഫ് വയനാട് ഇന്‍ യുകയുടെ ചെയര്‍മാന്‍ രാജന്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

റിപ്പോര്‍ട്ട്: ബെന്നി വര്‍ക്കി പെരിയപ്പുറം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക