Image

കോഴിക്കോട് മൂടാടിയിലും കീഴാറ്റൂര്‍ മോഡല്‍ സമരം

Published on 17 April, 2018
കോഴിക്കോട് മൂടാടിയിലും കീഴാറ്റൂര്‍ മോഡല്‍ സമരം

കോഴിക്കോട്: സിപിഎമ്മിന് തലവേദനയായി കോഴിക്കോട് മൂടാടി പാടശേഖരങ്ങള്‍ മറ്റൊരു കീഴാറ്റൂരായി മാറുന്നു. ദേശീയപാതാ ബൈപാസിനായി നന്ദി മുതല്‍ ചെങ്ങോട്ടുകാവ് വരെ ഏഴ് പാടശേഖരങ്ങളും 500 ല്‍ അധികം കിണറുകളും ഏഴ് വലിയ കുളങ്ങളും കാവുകളും നികത്തേണ്ടിവരും. 

12 കിലോമീറ്റര്‍ നീളമുള്ള ഭൂമിയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇതിനെതിരെ ജനകീയ സമരസമിതി പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും തുടക്കമിട്ടുകഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിനെതിരെ ഹരിത ട്രിബ്യൂണലില്‍ സമരസമിതി ഹര്‍ജി നല്‍കിയിട്ടുണ്ട്. ബൈപാസിന് പകരം പദ്ധതി പരിഗണിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക