Image

മനുഷ്യക്കടത്ത് ഗുപ്തയും ഭാര്യയും ഇര്‍വിംഗില്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 17 April, 2018
മനുഷ്യക്കടത്ത് ഗുപ്തയും ഭാര്യയും ഇര്‍വിംഗില്‍ അറസ്റ്റില്‍
ഇര്‍വിംഗ് (ഡാളസ്സ്): കാലിഫോര്‍ണിയായില്‍ നിന്നും 18 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് വേശ്യവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ദേവന്‍ഷു ഗുപ്ത (26), ഭാര്യ അമേരിക്ക അന്‍ഡേഴ്‌സന്‍ (20) എന്നിവരെ ഇര്‍വിംഗ് പോലീസ് അവരുടെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 15 ഞായറാഴ്ചയായിരുന്നു അറസ്റ്റ് കാലിഫോര്‍ണിയായില്‍ നിന്നും തട്ടിക്കൊണ്ടുവന്ന (മാസങ്ങള്‍ക്ക് മുമ്പ്) പതിനെട്ട് വയസ്സുക്കാരി പോലീസിന് നല്‍കിയ വിവരമനുസരിച്ചായിരുന്നു അറസ്റ്റ്.

ദമ്പതികള്‍ പല വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയാണ് ഡാളസ്സിലെ വിവിധ ഹോട്ടലുകളില്‍ പെണ്‍കുട്ടിയെ എത്തിച്ചിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. വീട് റയ്ഡ് ചെയ്ത പോലീസ് മറ്റൊരു പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ കൂടി ഇവരുടെ വീട്ടില്‍ കണ്ടെത്തി. ഇവരെ പിന്നീട് ചൈല്‍ഡ് പ്രൊട്ടക്റ്റീവ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

ദമ്പതിമാരുടെ വീട്ടില്‍ നിന്നും കഞ്ചാവിന്റെ മണം പുറത്തു വരികയും, നിരവധി യുവാക്കള്‍ ഇവിടെ കയറിയിറങ്ങുകയും ചെയ്തു അയല്‍വാസികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും പോലീസ് പറഞ്ഞു.

റോള്‍സ്റ്റണ്‍ റോഡില്‍ 200-ാമത് ബ്ലാക്കിലൂടെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്ത് ഇവരെ ഇര്‍വിംഗ് സിറ്റി ജയിലിലടച്ചു 250000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 
മനുഷ്യക്കടത്ത് ഗുപ്തയും ഭാര്യയും ഇര്‍വിംഗില്‍ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക