Image

ജിദ്ദയില്‍ ജഐസ് സി ഐഎസ്എം അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ പരിസമാപ്തിയിലേക്ക്

Published on 15 April, 2018
ജിദ്ദയില്‍ ജഐസ് സി ഐഎസ്എം അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആവേശകരമായ പരിസമാപ്തിയിലേക്ക്

ജിദ്ദ: അല്‍ റൗദ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്ന അഞ്ചാമത് ജെ. എസ്സി ഐഎസ്എം അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്‌ബോള്‍ ആസ്വാദകരുടെയും പരിശീലകരുടെയും മനം കവര്‍ന്നുകൊണ്ടു ആവേശകരമായ പരിസമാപ്തിയിലേക്കു കടക്കുന്നു. ആദ്യ റൗണ്ട് മത്സരങ്ങള്‍ വരുന്ന ആഴ്ചയോടു കൂടി സമാപിക്കും.

ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വന്യമായ വശ്യതയും അറേബ്യന്‍ ഫുട്‌ബോള്‍ കരുത്തും യൂറോപ്യന്‍ ഫുട്‌ബോളിന്റെ ശാസ്ത്രീയതയും ഏഷ്യന്‍ ഫുട്‌ബോളിന്റെ ആവേശവും ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ 

മാസ്മരികതയും വിവിധ അക്കാദമികളും സ്‌കൂളുകളും പുറത്തെടുക്കുന്‌പോള്‍ കാണികള്‍ക്കു മറക്കാനാകാത്ത ഫുട്‌ബോള്‍ വിരുന്നാണ് കാഴ്ചവയ്ക്കുന്നത്.

വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ (18 വയസിനുതാഴെയുള്ള മത്സരത്തില്‍) ജിദ്ദ ഇലവന്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗിയുന്നെനി ആഫ്രിക്കന്‍ സ്‌കൂളിനോട് പരാജയപ്പെട്ടു. മറ്റൊരു മത്സരത്തില്‍ (15 വയസിനു താഴെയുള്ള മത്സരത്തില്‍) ജഐസ്സി ഐഎസ്എം അക്കാദമി ഏകപക്ഷീയമായ 3 ഗോളിന് അല്‍ വറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെ പരാജയപ്പെടുത്തി.

മൂന്നാം മത്സരത്തില്‍ എറിത്രിയന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളും ആര്‍ക് ഡി ട്രോംഫോ ഫ്രഞ്ച് സ്‌കൂളും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ (18 വയസിനു താഴെ പ്രായമുള്ളവരുടെ മത്സരത്തില്‍) ടാലന്റ് അക്കാദമി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് സ്പാനിഷ് അക്കാദമിയെ പരാജയപ്പെടുത്തി. 15 വയസിനു താഴെയുള്ളവരുടെ മത്സരത്തില്‍ ചില മിലാനോ ഇറ്റാലിയന്‍ അക്കാദമി ഗോള്‍ഡന്‍ ബോയ്‌സ് ബ്രസീലിയന്‍ അക്കാദമിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക