Image

എസ്എന്‍ഡിപി യുകെ 6170 ശാഖക്ക് പുതിയ നേതൃത്വം

Published on 09 April, 2018
എസ്എന്‍ഡിപി യുകെ 6170 ശാഖക്ക് പുതിയ നേതൃത്വം

ലണ്ടന്‍: യൂറോപ്പിലെ പ്രഥമ എസ്എന്‍ഡിപി ശാഖയായ എസ്എന്‍ഡിപി യുകെ 6170 ശാഖക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കുമാര്‍ സുരേന്ദ്രന്‍ ക്രോയ്‌ഡോണ്‍ (പ്രസിഡന്റ്), വിഷ്ണു നടേശന്‍ ലിവര്‍പൂള്‍ (സെക്രട്ടറി), സുരേഷ് തേനൂരാന്‍ പൂള്‍ (വൈസ് പ്രസിഡന്റ്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി അഭിലാഷ് കൃഷ്ണന്‍ (സൗത്താംപ്ടണ്‍), പ്രേം കുമാര്‍ (ബര്‍മിംഗ്ഹാം), ബിജു (ഈസ്റ്റ് ഹാം), സജീവ് (ലണ്ടന്‍), സുമേഷ് സുകുമാരന്‍ (ബോണ്‍മൗത്ത്), അശോക് രഘു (ലണ്ടന്‍), രാജീവ് (ലണ്ടന്‍), റോജിന്‍ കരിക്കോട്ട്, രമേശ് (ലിവര്‍പൂള്‍) എന്നിവരേയും തെരഞ്ഞെടുത്തു. 

മാര്‍ച്ച് 25ന് ലണ്ടനിലെ ക്രോയ്‌ഡോണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ കുമാര്‍ സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വിഷ്ണു നടേശന്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നിയുക്ത കമ്മിറ്റിയംഗമായ സജീവ്, സുനില്‍ രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ശാഖയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, അസിസ്റ്റന്റ് സെക്രട്ടറി ഡോ. രതീഷ് ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക