Image

ട്രാസ്‌ക് കളിക്കളം കമ്മിറ്റി രൂപീകരിച്ചു

Published on 27 March, 2018
ട്രാസ്‌ക് കളിക്കളം കമ്മിറ്റി രൂപീകരിച്ചു

കുവൈത്ത്അ സിറ്റി : ട്രാസ്‌ക് അബാസിയ ഏരിയ കുട്ടികളുടെ കൂട്ടായ്മയായ കളിക്കളം കമ്മിറ്റി രൂപീകരിച്ചു. വെള്ളിയാഴ്ച രാവിലെ ഓര്‍മ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏരിയ വനിത വേദി കോഓര്‍ഡിനേറ്റര്‍ ഷെറിന്‍ ബിജു അധ്യക്ഷത വഹിച്ചു. സിന്ധു പോള്‍സന്‍ സ്വാഗതം ആശംസിച്ചു. വനിതാവേദി ജനറല്‍ കണ്‍വീനര്‍ ഷൈനി ഫ്രാങ്ക്, ഏരിയ കണ്‍വീനര്‍ ആന്േ!റാ പാണങ്ങാടന്‍, അസോസിയേഷന്‍ പ്രസിഡന്റ് ബിജു കടവി,ആക്ടിംഗ് ജനറല്‍ സെക്രട്ടറി പൗലോസ് എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു കളിക്കളം ഏരിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പു നടന്നു. കളിക്കളം ഏരിയ കോഓര്‍ഡിനേറ്റര്‍ ആയി ആല്‍ഫ്രിന്‍ പൗലോസ് സെക്രട്ടറിയായി മെറിന്‍ വില്‍സണ്‍ എന്നിവരെയും കേന്ദ്ര കമ്മിറ്റിയിലേക്ക് ജെസ ജോബി, ജെറോം ഷോബി, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഡോണ ബാബു, കരോളിന്‍ റോസ്, അലന്‍ ജോഷി, മനു പോള്‍സണ്‍, ജൊഹാന്‍ ഷോബി, മെവിന്‍ ആന്റണി എന്നിവരെയും തെരെഞ്ഞെടുത്തു. കുട്ടികളുടെ കലാപരിപാടികളും മാജിക് ഷോയും പരിപാടിക്ക് മാറ്റുകൂട്ടി. ഏരിയ സെക്രട്ടറി ജോബര്‍ട്ട് ജോണ്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക