അബര്‍ഡീന്‍: സ്‌കോട്ട്‌ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തി വന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24-ാം തീയതി ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31-ാം തീയതി ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍.
മാര്‍ച്ച് 25-ാം തീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന് ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളിന്റെ പ്രാധാന്യം നല്‍കി പ്രഭാത നമസ്‌കാരവും, റവ.ഫാ. എല്‍ദോസ് കക്കാടന്‍ മുഖ്യകാര്‍മ്മികത്വത്തില്‍, നമ്മുടെ കര്‍ത്താവു ഉര്‍ശലേം ദേവാലയത്തിലേക്ക് കഴുത പുറത്തു കയറി എഴുന്നള്ളിയ ദിവസത്തെ അനുഗമിച്ചു ശിശുക്കളും മറ്റും തക് ലായുടെ ഇലകളും ഒലിവിന്റെ കമ്പുകളും പിടിച്ചു ഇസ്രായേലിന്റെ രാജാവായി കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ ഓശാന ദാവിന്റെ പുത്രന് ഓശാന' എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രൂഷകളും, കുരുത്തോല വിതരണവും തുടര്‍ന്നു അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവയോടു കൂടി പൂര്‍വാധികം ഭംഗിയായി ഹോശന്ന പെരുന്നാള്‍ ആഘോഷിച്ചു.
മാര്‍ച്ച് 26, 27 തീയതി തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും, ധ്യാനവും ഉണ്ടായിരിക്കും.
മാര്‍ച്ച് 27, തീയ്യതി ചൊവ്വാ 6.30 മുതല്‍ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ഹൂസോയോ പ്രാപിക്കുവാന്‍ സമയം ക്രമീകരിച്ചിരിക്കുന്നു. അപ്പോള്‍ എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.
മാര്‍ച്ച് 28-ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും, 6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രൂഷകളും, പെസഹ കുര്‍ബാനയും, അപ്പം മുറിക്കലും ഉണ്ടായിരിക്കും.
മാര്‍ച്ച് 30-ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 7നു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍.
രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30-ാം തീയ്യതി രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാ വന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.
മാര്‍ച്ച് 31-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6നു ഉയര്‍പ്പുപെരുന്നാള്‍.
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31-ാം തീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന് അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നേറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹവിരുന്നോടു കൂടി ഈ വര്‍ഷത്തെ പീഢാനുഭവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വു.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹീതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും, അബര്‍ഡീന്റെ പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കും റവ.ഫാ.എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കും.
പള്ളിയുടെ വിലാസം. St.Clements Episcopal Church, Mastrick Drive, AB 16 6UF, Aberdeen, Scotland, UK.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി-റവ.ഫാ.എബിന്‍ മാര്‍ക്കോസ്- 07736 547476
സെക്രട്ടറി-രാജു വേലംകാല-07789411249, 01224 680500
ട്രഷറാര്‍- ജോണ്‍ വര്‍ഗീസ്- 07737783234, 01224467104