വിയന്ന: ഓസ്ട്രിയന്‍ പ്രതിരോധമന്ത്രി മരിയോ കുനാസേക്ക് വിവാഹിതനാകുന്നു. സബ്രീനയാണ് പ്രതിശ്രുത വധു. നാല്പത്തൊന്നുകാരനായ മരിയോ കുനാസേക്കിന്റെ വിവാഹം തെക്കന്‍ സ്റ്റയര്‍മാര്‍ക്കില്‍ വച്ചാണ് നടക്കുന്നത്. വിവാഹ വിരുന്നില്‍ അടുത്ത ബന്ധുക്കളും പാര്‍ട്ടി സുഹൃത്തുക്കളുമടക്കം ചുരുക്കം അതിഥികള്‍ക്കു മാത്രമേ പ്രവേശനമുള്ളൂ.
വിവാഹ ചടങ്ങുകള്‍ ക്രമീകരിക്കുന്നത് അടുത്ത അനുയായിയും നിലവില്‍ പാര്‍ട്ടി നേതാവുമായ സ്റ്റെഫാന്‍ ഹേര്മാനും സബ്രീനയുടെ സഹോദരിയുമാണ്. വെളുത്ത വസ്ത്രങ്ങളും കറുത്ത കോട്ടുമാണ് മരിയോയുടെ വേഷം.
റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍