Image

ശുഹൈബ്‌ വധം; പിടിയിലായ പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെയെന്ന്‌ ഉത്തരമേഖലാ ഡിജി.പി

Published on 19 February, 2018
ശുഹൈബ്‌ വധം; പിടിയിലായ പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെയെന്ന്‌ ഉത്തരമേഖലാ ഡിജി.പി
കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ശുഹൈബ്‌ വധക്കേസില്‍ പിടിയിലായ പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെയാണെന്ന്‌ ഉത്തരമേഖലാ ഡി.ജി.പി രാജേഷ്‌ ദിവാന്‍. പ്രതികളെ സി.പി.ഐ.എം നേതാക്കള്‍ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണം പൂര്‍ണമായും തെറ്റാണെന്നും പൊലീസ്‌ അവരെ പിന്തുടര്‍ന്ന്‌ പിടികൂടുക തന്നെയായിരുന്നുവെന്നും രാജേഷ്‌ ദിവാന്‍ പറഞ്ഞു.

പ്രതികളെ രക്ഷിക്കാന്‍ സി.പി.ഐ.എം നേതാക്കളും പൊലീസും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരുന്ന സാഹചര്യത്തിലാണ്‌ വാര്‍ത്താസമ്മേളനം വിളിച്ച്‌ വിശദീകരണവുമായി ഉത്തരമേഖലാ ഡി.ജി.പി രംഗത്തെത്തിയത്‌.

'പിടിയിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണ്‌. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്‌. കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കും. അറസ്റ്റിലായ രണ്ട്‌ പേരും കൃത്യത്തില്‍ നേരിട്ട്‌ പങ്കെടുത്തവരാണ്‌. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. 55 സ്ഥലത്ത്‌ പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും'. രാജേഷ്‌ ദിവാന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക