അകാലത്തില്‍ മരണപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ഒരു പുരസ്കാര സമര്‍പ്പണം
കൂടി.
വെള്ളിയാഴ്ച രാവിലെ പ്രവീണ്‍ വര്‍ഗീസ് പഠിച്ച സതേണ്‍ ഇല്ലിനോയി യൂണിവേഴ്സിറ്റി-കാര്ബണ്ടെയ്ലില് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍
ഇല്ലിനോയി മുന്‍ ലഫ്. ഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ മികച്ച ക്രിമിനല്‍ ജസ്റ്റിസ്
സ്റ്റുഡന്റിനുള്ള പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്ക്കോളര്‍ഷിപ് വിതരണം
ചെയ്തു.
വെസ്റ്റ് ഫ്രാന്ഫോര്ട്ടിലെ ആര്. അലിസണ്, ജോണ്‍സ്റ്റണ്‍ സിറ്റിയിലെ സി. കേബെല് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. നിരവധി അപേക്ഷകളില്‍ നിന്നും രണ്ടു പേരെ വര്‍ഗീസ് കുടുംബം തിരഞ്ഞെടുക്കുകയായിരുന്നു.
അകാലത്തില്‍ പൊലിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം തങ്ങളുടെ മകന്റെ
കൊലപാതകിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയൂം തുടര്‍ന്നുള്ള നിയമ
പോരാട്ടത്തിലൂടെ കടന്നു പോകുകയും ചെയ്യുമ്പോള്‍ മകന്റെ ഓര്‍മ്മകള്‍ക്ക്
മുന്നില്‍ പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
പ്രവീണിനെപ്പോലെ ക്രിമിനല്‍ ജസ്റ്റിസ് പഠിക്കാനാഗ്രഹിക്കുന്ന
വിദ്യാര്‍ത്ഥികളെ വര്‍ഗീസ്
കുടുംബം സ്കോളര്‍ഷിപ് നല്കി ആദരിക്കുവാന്‍ തീരുമാനമെടുത്തത് വലിയ
മാതൃകയും മകനോടുള്ള സ്നേഹത്തിന്റെ ആഴം വെളിവാക്കുന്ന മഹനീയ
മുഹൂര്ത്തവുമാണെന്നു ചടങ്ങില്‍ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടു.
പ്രവീണിന്റെ ജീവിതകഥ നിങ്ങള്‍ എന്നും ഓര്‍ക്കണമെന്നും നീതിക്ക് വേണ്ടി
ശബ്ദമുയര്‍ത്തണമെന്നും പ്രവീണിന്റെ അമ്മ ലവ്ലി വര്‍ഗീസ് പറഞ്ഞു.
ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്ന പ്രവീണിന്റെ ആഗ്രഹം പുരസ്കാര ജേതാക്കളയിലൂടെ തങ്ങള്‍ ആസ്വദിക്കുന്നതായി പ്രവീണ്‍
വര്‍ഗീസിന്റെ കുടുംബം അറിയിച്ചു.
ചടങ്ങില്‍ പ്രവീണ്‍ വര്‍ഗീസ് വധക്കേസ്
മാധ്യമ ശ്രദ്ധയില്‍പ്പെടുത്തി ലവ്ലി വര്‍ഗീസിനും കുടുംബത്തിനുമൊപ്പം
നില്ക്കുന്ന മാധ്യമ പ്രവര്‍ത്തക മോണിക്ക സുക്ക തുടങ്ങി നിരവധി പ്രമുഖ
വ്യക്തികള്‍
പങ്കെടുത്തു