മാരാമണ്‍: പന്പാതീരത്തെത്തുന്നവര്‍ക്ക് ഇഷ്ടമുള്ള വെള്ളം ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ വാട്ടര്‍ കിയോസ്‌ക്കുകളുമായി ജലഅഥോറിറ്റി. സാധാരണ വെള്ളം, തണുത്ത വെള്ളം, ചൂടുവെള്ളം എന്നിവ മൂന്നു പൈപ്പുകളിലായി കിയോസ്‌ക്കുകളിലൂടെ ലഭിക്കും.
ശുദ്ധീകരിച്ച കുടിവെള്ളമാണ് പൈപ്പുകളിലൂടെ നല്‍കുന്നത്. പന്പാതീരത്തേക്ക് കുപ്പിവെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷമാണ് വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ മന്ത്രി മാത്യു ടി.തോമസ് ജലഅഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയത്.
ഇത്തവണ കിയോസ്‌ക്കുകള്‍ കുറെക്കൂടി പരിഷ്‌കരിച്ച് മൂന്നുതരം വെള്ളം എത്തിച്ചു തുടങ്ങി.
കുപ്പിയില്‍ വെള്ളവുമായി എത്തുന്നവര്‍ ഉപയോഗശേഷം പ്ലാസ്റ്റിക് കുപ്പികള്‍ പന്പാനദിയിലേക്ക് വലിച്ചെറിയുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുവെന്ന കണ്ടെത്തലിനേ തുടര്‍ന്നാണ് മണല്‍പ്പുറത്ത് ജലഅഥോറിറ്റി കുടിവെള്ളം എത്തിക്കാന്‍ തീരുമാനിച്ചത്.