Image

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published on 09 February, 2018
മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്റില്‍ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

മോദിക്ക്‌ പൊതുയോഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കാമെന്നും എന്നാല്‍ പാര്‍ലമെന്റില്‍ അത്‌ പറ്റില്ലെന്നും അവിടെ അദ്ദേഹം രാജ്യത്തിന്റെ ചോദ്യങ്ങള്‍ക്കാണ്‌ മറുപടി പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.

അദ്ദേഹത്തിന്‌ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്താം. കാമ്പയില്‍ പ്രസംഗം ആവാം. എന്നാല്‍ രാജ്യസഭയില്‍ ഒരു മണിക്കൂര്‍ സംസാരിക്കുന്ന മോദി റാഫേല്‍ ഇടപാടിനെ കുറിച്ച്‌ ഒരക്ഷരം പോലും മിണ്ടാന്‍ തയ്യാറാകുന്നില്ലെന്നും ആ സമയം കൂടി കോണ്‍ഗ്രസിനെ കുറ്റം പറയാന്‍ ഉപയോഗപ്പെടുത്തുകയാണെന്നും രാഹുല്‍ പറഞ്ഞു.

സുപ്രധാനമായ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ മോദിക്ക്‌ ആവില്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഇത്തരത്തില്‍ അദ്ദേഹം സമയം കളയുന്നതും.

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ ബുധനാഴ്‌ച മോദി പാര്‍ലമെന്റില്‍ നടത്തിയ മാരത്തണ്‍ പ്രസംഗത്തിന്‌ പിന്നാലെയായിരുന്നു മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക