വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രം അണ്ണാദുരൈ തിയേറ്ററുകളിലെത്തി. ചിത്രത്തിലെ നായികയായി ജ്യുവല്‍മേരി തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജി ശ്രീനിവാസനാണ് സംവിധാനം ചെയ്യുന്നത്. ഡയാന ചമ്പിയകയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
രാധാ രവി, കാലി വെങ്കട്ട്, നളിനികാന്ത്, റിന്ദു രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആര് സ്റ്റുഡിയോസ്, വിജയ് ആന്റണി ഫിലിം കോര്പറേഷന് എന്നീ പ്രൊഡക്ഷന്‍ ഹൗസുകളുടെ ബാനറില്‍ രാധിക ശരത്കുമാറും വിജയ് ആന്റണിയും ചേര്‍ന്നാണ് നിര്‍മ്മാണം.