Image

ലോകകേരള സഭാ സെല്‍ഫി സ്‌പോട്ട്‌

Published on 13 December, 2017
ലോകകേരള സഭാ സെല്‍ഫി സ്‌പോട്ട്‌


ലോകത്താകമാനമുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്‌മയ്‌ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന ലോക കേരള സഭയുടെ ലഘു മാതൃക ചലച്ചിത്രോത്സവ വേദിയില്‍. പ്രവാസിപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സ്ഥിരം വേദിയെന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി രൂപീകരിക്കപ്പെടുന്ന ലോക കേരള സഭയുടെ മാതൃക ടാഗോര്‍ തിയേറ്ററില്‍ സെല്‍ഫി സ്‌പോട്ടായാണ്‌ ഒരുക്കിയിരിക്കുന്നത്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുന്‍മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, തുടങ്ങി കേരളത്തിന്റെ യശസ്സുയര്‍ത്തിയ മലയാളികളുടെ ഫോട്ടോ ആലേഖനം ചെയ്‌ത ലോക കേരള സഭയുടെ ലോഗോയുടെ മാതൃകയാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ചലച്ചിത്രാസ്വാദകരും മേളയ്‌ക്കെത്തുന്നവരുടേയും ഈ ഇഷ്‌ട സെല്‍ഫി സ്‌പോട്ടില്‍ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക