അമേരിക്കന്‍ സംഗീതജ്ഞന് മിഷേല്‍ കോര്‍സലുമായി പ്രണയത്തിലാണ് ശ്രുതിഹാസന് എന്ന് നേരത്തേ ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അന്നൊന്നും അതിനോട് പ്രതികരിക്കാതിരുന്ന ശ്രുതി ഇപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് ഉറപ്പിച്ച മട്ടാണത്രേ. മിഷേല്‍ ശ്രുതിയുടെ അമ്മയുമായി കൂടിക്കാഴ്ച നടത്തുകയും ഇരുവരും ഒന്നിച്ച് മുംബൈ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.
ഇരുവരുടെയും ബന്ധത്തിന് സരിക സമ്മതം മൂളിയെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ മിഷേല്‍ ചെന്നൈയില്‍ എത്തിയിരിക്കുകയാണ്. മിഷേലിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരുങ്ങിനില്ക്കുന്ന ഫോട്ടോ ശ്രുതി ഹാസന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. കമലഹാസനുമായി കൂടിക്കാഴ്ച നടത്തി മിഷേല്‍ സമ്മതം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.