Image

മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും

സുരേന്ദ്രന്‍ നായര്‍ Published on 22 November, 2017
മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ (മിലന്‍) 18-മത് വാര്‍ഷിക സമ്മേളനവും സാഹിത്യ സംവാദവും ഡിട്രോയിറ്റിലുള്ള പുനത്തില്‍ കുഞ്ഞബ്ദുള്ള നഗറില്‍ വച്ച് ഡിസംബര്‍ 9ന് നടത്തുന്നു.

കല്പിത ധാരണകളെ കാലോചിതമായി നവീകരിക്കുകയും, നൂതനമായ ചിന്താധാരകളുടെ വെളിവെളിച്ചം തെളിയിക്കുകയും ചെയ്യുന്ന സാഹിത്യ ലോകത്തിലെ പുത്തന്‍ വിശേഷങ്ങളുമായി ഡോ.ശശിധരനും, ജെ.മാത്യൂസും മുഖ്യാതിഥികളായി പങ്കെടുക്കുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറും, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഗവേഷണ ബിരുദ്ധാരിയുമായ പ്രൊഫ:ഡോ.ശശിധരന്‍ 'സാഹിത്യവും സംസ്‌ക്കാരവും' എന്ന വിഷയത്തെ അധികരിച്ചും, അമേരിക്കയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ലാനയുടെ സെക്രട്ടറിയുമായ ജെ.മാത്യൂസ് 'മാധ്യമ വിവരണവും സാഹിത്യ രചനയും' എന്ന വിഷയത്തെ സംബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തുന്നു.

തുടര്‍ന്നു നടക്കുന്ന സംവാദത്തില്‍ പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, ഡോ.ശാലിനി ജയപ്രകാശ്, തോമസ്സ് കര്‍ത്തനാള്‍, രാജീവ് കാട്ടില്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

പതിനെട്ടു വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് ജയിന്‍ മാത്യു, വിനോദ് കോങ്ങൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

സമ്മേളന പരിപാടികളില്‍ മിലന്‍ പ്രസിഡന്റ് മാത്യു ചെരുവില്‍ അധ്യക്ഷത വഹിക്കുന്നതും സുരേന്ദ്രന്‍ നായര്‍, മനോജ് കൃഷ്ണന്‍, ആന്റണി മണലേല്‍ എന്നിവര്‍ സംസാരിക്കുന്നതുമായിരിക്കും.


മിലന്‍ വാര്‍ഷികാഘോഷവും സാഹിത്യ സംവാദവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക