Image

ദിവ്യബലിക്കിടെ മൊബൈല്‍ ഫോണ്‍ വേണ്ട: മാര്‍പാപ്പ

Published on 10 November, 2017
ദിവ്യബലിക്കിടെ മൊബൈല്‍ ഫോണ്‍ വേണ്ട: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ദിവ്യബലിക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രൂക്ഷ വിമര്‍ശനം. ദിവ്യബലി പ്രാര്‍ഥനയ്ക്കുള്ള സമയമാണെന്നും അതിനിടെ ഇത്തരം കാര്യങ്ങളൊന്നും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്കിടെ പലരും ഫോണ്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ബിഷപ്പുമാരും വൈദികരും വരെ ചിത്രങ്ങളെടുക്കുന്നു. ഇതു തന്നെ ദുഃഖിപ്പിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു. 
ഹൃദയത്തെ ഉയര്‍ത്തൂ എന്നാണ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന വൈദികന്‍ പറയുന്നത്. അല്ലാതെ, മൊബൈല്‍ ഉയര്‍ത്തി ഫോട്ടോ എടുക്കൂ എന്നല്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
Orthodox viswasi 2017-11-10 20:38:19
Respected Nicholovos Thirumeny was saying this since at least 10 years.  I had seen Thirumeny telling Achens near to him in the altar to go to the people who takes pictures to stop it immediatley.  Pope is truly saying the right thing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക