Image

അഴിമതിയും ലൈംഗീകതയും എന്റെ ബലഹീനതയല്ല'' : ആരോപണങ്ങളില്‍ മറുപടിയുമായി ഉമ്മന്‍ചാണ്ടി

Published on 10 November, 2017
അഴിമതിയും ലൈംഗീകതയും എന്റെ ബലഹീനതയല്ല'' : ആരോപണങ്ങളില്‍ മറുപടിയുമായി ഉമ്മന്‍ചാണ്ടി

സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ. സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനുശേഷമുള്ള തുടര്‍ നടപടി സുതാര്യമല്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതു സോളാര്‍ ആന്വേഷണ റിപ്പോര്‍ട്ടാണോ സരിതാ റിപ്പോര്‍ട്ടാണോ എന്ന്‌ സംശിയിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും ആക്ഷേപങ്ങളുടെ ഒരു ശതമാനം ശരിയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ടിനെക്കുറിച്ച്‌ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. നിയമപരമായ അന്വേഷണത്തെ ഭയപ്പെടുന്നില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്നയാളല്ലെന്നും ജനങ്ങളുടെ ഇടയില്‍ അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്റെ സമീപനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കമ്മീഷന്റെ മുമ്പില്‍ ജയില്‍ സൂപ്രണ്ട്‌ തെളിവ്‌ കൊടുക്കാനായി വന്നപ്പോള്‍ കൊടുത്ത കത്തിന്റെ രസീതും കമ്മീഷന്റെ മുമ്പില്‍ നല്‍കിയ കത്തും തമ്മില്‍ വ്യത്യാസമുണ്ട്‌. കത്തിന്റെ വിശ്വസനീയത മുമ്പും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രതികരാ രാഷ്ട്രീയമാണ്‌ മുഖ്യമന്ത്രി നടത്തുന്നത്‌.

 ഈ ആരോപണങ്ങള്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തും ഉണ്ടായിട്ടുണ്ട്‌ എന്നാല്‍ അതിലൊന്നും അന്വേഷണം അതിലൊന്നും അന്വേഷണം നടത്തിയിട്ടില്ല. യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ എല്ലാ കേസുകളിലും കൃത്യമായി അന്വേഷണം നടത്തിയിട്ടുണ്ട്‌. ഒന്നു രണ്ട്‌ കേസുകളില്‍ കോടതി ശിക്ഷിച്ചു കഴിഞ്ഞു. ഏറ്റവും നല്ല നിലയില്‍ അന്വേഷിച്ച പൊലീസ്‌ ഉദ്യോഗസ്ഥരും ഇന്ന്‌ പ്രതിക്കൂട്ടില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക