Image

ഗുജറാത്തില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്‌ വന്‍മുന്നേറ്റം നടത്തുമെന്ന്‌ സര്‍വ്വേ

Published on 10 November, 2017
 ഗുജറാത്തില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്‌ വന്‍മുന്നേറ്റം നടത്തുമെന്ന്‌  സര്‍വ്വേ



അഹമ്മദാബാദ്‌: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന്‌ അഭിപ്രായ സര്‍വ്വെ. എ.ബി.പിസി.എസ്‌.ഡി.എസ്‌ നടത്തിയ സര്‍വ്വെയിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

ഗുജറാത്തില്‍ 113-121 സീറ്റുകള്‍ നേടി ബി.ജെ.പി വിജയിക്കുമെങ്കിലും പാര്‍ട്ടിയുടെ വോട്ടുഷെയറില്‍ വലിയ കുറവുണ്ടാകുമെന്നാണ്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ആഗസ്റ്റില്‍ നടത്തിയ ആദ്യ സര്‍വ്വേയില്‍ ബി.ജെ.പിക്ക്‌ 59% വോട്ടു ലഭിക്കുമെന്നാണ്‌ പ്രവചിച്ചിരുന്നത്‌. എന്നാല്‍ പുതിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ ബി.ജെ.പിയുടെ വോട്ടുഷെയര്‍ 47% ആയി കുറയുമെന്നാണ്‌ പ്രവചനം.

അതേസമയം കോണ്‍ഗ്രസ്‌ 41% ആയി വോട്ടു ഷെയര്‍ ഉയര്‍ത്തും. 58-64 സീറ്റുകള്‍ വരെ നേടി കോണ്‍ഗ്രസ്‌ പ്രതിപക്ഷ സ്ഥാനത്ത്‌ തുടരുമെന്നാണ്‌ റിപ്പോര്‍ട്ട്‌.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക