Image

ഓഹരി വിപണിയില്‍ കൃത്രിമത്വം കാണിച്ചു: ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിയുടെ കുടുംബത്തിന്‌ സെബിയുടെ പിഴ

Published on 10 November, 2017
ഓഹരി വിപണിയില്‍ കൃത്രിമത്വം കാണിച്ചു:  ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിയുടെ കുടുംബത്തിന്‌ സെബിയുടെ പിഴ

ന്യൂദല്‍ഹി: ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിയുടെ കുടുംബത്തിന്‌ പതിനഞ്ച്‌ ലക്ഷം രൂപയുടെ പിഴ. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സാരംഗ്‌ കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിനാണ്‌ നടപടി. 

ഇതിനൊപ്പം 22 മറ്റ്‌ കമ്പനികള്‍ക്കും സെബി പിഴയിട്ടിട്ടുണ്ട്‌.
2011 ജനുവരിക്കും ജൂണിനുമിടയിലുള്ള സമയത്താണ്‌ കമ്പനി കൃത്രിമത്വം നടത്തിയത്‌. 2016 മേയില്‍ 22 കമ്പനികള്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ്‌ സെബി അയച്ചിരുന്നു.

 ഹിന്ദു കൂട്ടുകുടുംബ നിയമപ്രകാരമുള്ള നികുതികള്‍ ഒടുക്കേണ്ട പാര്‍ട്‌ണര്‍ഷിപ്പ്‌ കമ്പനിയാണ്‌ സാരംഗ്‌ കെമിക്കല്‍സ്‌.
എന്നാല്‍ സെബി അയച്ച നോട്ടീസിന്‌ മറുപടി നല്‍കാന്‍ കമ്പനികള്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ പിഴ വിധിച്ചിരിക്കുന്നത്‌.22 കമ്പനികള്‍ക്കും കൂടി 6.9 കോടി രൂപയാണ്‌ പിഴ ചുമത്തിയിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക