Image

കെസിഡബ്ലുഎ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡിഎംഎയും യുക്മയിലേയ്ക്ക്

Published on 04 October, 2017
കെസിഡബ്ലുഎ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡിഎംഎയും യുക്മയിലേയ്ക്ക്

ലണ്ടന്‍: മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുള്ള നിരവധി സംഘടനകളെയാണ് പുതിയതായി സൗത്ത് ഈസ്റ്റ് റീജിയണിലേയ്ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ അംഗങ്ങളായി ചേര്‍ത്തിരിക്കുന്നത്. ആ നിരയിലേയ്ക്ക് ഇതാ ഏറ്റവും ഒടുവിലായി കെസിഡബ്ലുഎ ക്രോയിഡോണും ഡാര്‍ട്ട് ഫോര്‍ഡ് ഡിഎംഎയും കൂടി അണിചേരുന്‌പോള്‍ യുകെയിലെ മറ്റു പ്രധാന റീജിയണുകളോടും കിടപിടിയ്ക്കത്തക്ക വിധമുള്ള കരുത്തോടെയാണ് സൗത്ത് ഈസ്റ്റ് റീജിയണ്‍ ഒക്ടോബര്‍ 14ന് നടക്കുന്ന റീജിയണല്‍ കലാമേളയ്ക്ക് ഒരുങ്ങുന്നത്. 

നാലു പതിറ്റാണ്ടിലധികം വരുന്ന മഹത്തായ പാരന്പര്യമുള്ള ബ്രിട്ടണിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനയാണ് കെസിഡബ്ലുഎ ക്രോയിഡോണ്‍. എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടത്തി വരുന്ന നിരവധി പരിപാടികളിലൂടെ കെസിഡബ്ലുഎ (കേരളാ കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍) എന്നുള്ളത് ക്രോയിഡോണിലും സജീവപ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് വെറുമൊരു സംഘടന മാത്രമല്ല, അവരുടെ ജീവിതചര്യയുടെ ഒരു ഭാഗമാണ്.


പ്രസിഡന്റ്: സൈമി ജോര്‍ജ്, ജനറല്‍ സെക്രട്ടറി: സജി ലോഹിദാസ്, ട്രഷറര്‍: നസീര്‍ബാബു ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ്: ജയരാജ് ദാമോദരന്‍, അസിസ്റ്റന്റ് സെക്രട്ടറി: അഭിലാഷ്, അസിസ്റ്റന്റ് ട്രഷറര്‍: സുരേഷ്‌കുമാര്‍ രാഘവന്‍, വെല്‍ഫെയര്‍ ഓഫീസര്‍: വിദ്യാസാഗരന്‍ മംഗളവദനന്‍, അസിസ്റ്റന്റ് വെല്‍ഫയര്‍ ഓഫീസര്‍: മെല്‍വിന്‍ ഗോമസ്, ആര്‍ട്ട്‌സ് സെക്രട്ടറി: ഷാ ഹരിദാസ്, അസിസ്റ്റന്റ് ആര്‍ട്ട്‌സ് സെക്രട്ടറി: അന്പിളി കരുണാകരന്‍, സ്‌പോര്‍ട്ട്‌സ് സെക്രട്ടറി: സണ്ണി ജനാര്‍ദ്ദനന്‍, അസിസ്റ്റന്റ് സ്‌പോര്‍ട്ട്‌സ് സെക്രട്ടറി: ജോണ്‍സണ്‍ ഗീവര്‍ഗ്ഗീസ്, ബോര്‍ഡ് മെമ്പര്‍: പവിത്രന്‍ ദാമോദരന്‍, ചീഫ് അഡ്വൈസര്‍: സുകു പരമു

പുതിയ തലമുറയിലെ അസോസിയേഷനുകളില്‍ സൗത്ത് ഈസ്റ്റില്‍ ഏറ്റവും ശ്രദ്ധേയമായ മലയാളി സംഘടനകളിലൊന്നാണ് ഡാര്‍ട്ട്‌ഫോര്‍ഡ് ഡിഎംഎ. ഒരു പതിറ്റാണ്ടിലധികമായി ചിട്ടയോടെ പ്രവര്‍ത്തിച്ചു വരുന്ന ഡിഎംഎ യുക്മയില്‍ അംഗമാകുന്നതിന് മുന്‍പ് തന്നെ യുക്മയുടെ പ്രവര്‍ത്തനങ്ങളുമായി വളരെ സജീവമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. 

പ്രസിഡന്റ്: റിനോള്‍ഡ് മാനുവല്‍, ജനറല്‍ സെക്രട്ടറി: സുരേന്ദ്രന്‍ ആരക്കോട്ട്, ട്രഷറര്‍: സഞ്ജീവ് മേനോന്‍, വൈസ് പ്രസിഡന്റ്: അനീറ്റ ടോമി, ജോ. സെക്രട്ടറി: റിനി ജോഷി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക