Image

യുപി ട്രെയിന്‍ അപകടത്തിനു കാരണം അശ്രദ്ധയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 20 August, 2017
യുപി ട്രെയിന്‍ അപകടത്തിനു കാരണം അശ്രദ്ധയെന്ന്‌ റിപ്പോര്‍ട്ട്‌
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഖതൗലിക്കു സമീപം ട്രെയിന്‍ അപകടത്തില്‍പ്പെട്ടതിനു കാരണം റെയില്‍വേ ജീവനക്കാരുടെ അശ്രദ്ധയെന്ന്‌ റിപ്പോര്‍ട്ട്‌. റെയില്‍വേയിലെ ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയയാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഈ മേഖലയില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ട ട്രെയിനിന്‍റെ ലോക്കോ പൈലറ്റ്‌ ഇത്‌ അറിഞ്ഞിരുന്നില്ല. പാളത്തിലെ വിടവ്‌ ശ്രദ്ധയില്‍പെട്ടപ്പോള്‍ പെട്ടെന്നു ബ്രേക്ക്‌ പ്രയോഗിച്ചതാണ്‌ അപകടകാരണമെന്നു വിലയിരുത്തുന്നു. പെട്ടെന്നു ബ്രേക്ക്‌ ചെയ്‌തപ്പോഴുണ്ടായ ഉലച്ചിലില്‍ ബോഗികള്‍ തലങ്ങും വിലങ്ങുമായി മറിയുകയായിരുന്നു.

പുരി- ഹരിദ്വാര്‍ ഉത്‌കല്‍ എക്‌സ്‌പ്രസ്‌ ട്രെയിനിന്‍റെ 14 ബോഗികളാണ്‌ പാളം തെറ്റിയത്‌. അപകടത്തില്‍ 23 പേര്‍ മരിക്കുകയും 150 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. മുസാഫര്‍നഗറില്‍നിന്ന്‌ 40 കിലോമീറ്റര്‍ അകലെ ഖതൗലിയില്‍ ശനിയാഴ്‌ച വൈകുന്നേരം 5.45നാണ്‌ ദുരന്തമുണ്ടായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക