Image

കട്ടപ്പനയില്‍ 20 കോടി രൂപയുടെ ഹാഷിഷ്‌ ഓയില്‍ പിടിക്കൂടി; ശിവസേന നേതാവടക്കം മൂന്ന്‌ പേര്‍ കസ്റ്റഡിയില്‍

Published on 20 August, 2017
കട്ടപ്പനയില്‍ 20 കോടി രൂപയുടെ ഹാഷിഷ്‌ ഓയില്‍ പിടിക്കൂടി; ശിവസേന നേതാവടക്കം മൂന്ന്‌ പേര്‍ കസ്റ്റഡിയില്‍


ഇടുക്കി കട്ടപ്പനയില്‍ 20 കോടി രൂപ വിലവരുന്ന ഹാഷിഷ്‌ ഓയില്‍ പിടിച്ചെടുത്തു. മൂന്ന്‌ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ശിവസേന നേതാവും മറ്റൊരാള്‍ അഭിഭാഷകനുമാണ്‌. രാമക്കല്‍മേടില്‍ നിന്നും ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ്‌ ഇവരെ ഇന്ന്‌ പുലര്‍ച്ചെയോടെ പിടിക്കൂടിയത്‌.

നെടുങ്കണ്ടം സ്വദേശിയായ അഡ്വ.ബിജു മോന്‍, ശിവസേന ഇടുക്കി ജില്ലാ ഓര്‍ഗനൈസര്‍ അഞ്‌ജു മാസ്റ്റര്‍, അബിന്‍ ദിവാകരന്‍ എന്നിവരാണ്‌ പിടിയിലായത്‌.
17.5 കിലോ ഗ്രാം ഹാഷിഷ്‌ ഓയിലാണ്‌ പിടിക്കൂടിയിരിക്കുന്നത്‌. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന്‌ 20 കോടി രൂപ വില വരുമെന്നാണ്‌ കരുതുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക