Image

മകനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നു, മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്

Published on 15 August, 2017
മകനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നു, മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്
നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ മകനെ കുടുക്കാന്‍ മനപൂര്‍വം ശ്രമം നടന്നുവെന്നാണ് ദിലീപിന്റെ അമ്മ കത്തില്‍ വ്യക്തമാക്കുന്നത്. തന്റെ മകന്‍ നിരപരാധിയാണ്. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ജയിലില്‍ എത്തി ദിലീപിനെ അമ്മ സന്ദര്‍ശിച്ചിരുന്നു. സഹോദരന്‍ അനൂപും ഉണ്ടായിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മ കത്തയച്ചതെന്നാണ് സൂചന. നിലവില്‍ ആലുവസബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക