Image

ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ഡാളസ്സില്‍

പി.പി.ചെറിയാന്‍ Published on 14 August, 2017
ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ഡാളസ്സില്‍
ഗാര്‍ലന്റ്(ഡാളസ്):  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ 71-മത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ആഗസ്റ്റ് 15ന് ഡാളസ്സില്‍ സംഘടിപ്പിക്കുന്നു.

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ്, മുന്‍ പ്രൊഫസറും സാമൂഹ്യ പരിഷ് കര്‍ത്താവുമായ ഡോ.എം.എസ്. സുനില്‍ ആദ്യമായാണ് ഡാളസ്സില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ സുനിലിനെ പോലുള്ള വ്യക്തിത്വങ്ങളെ ആദരിക്കുവാന്‍ കഴിയുന്നത് ഇന്ത്യ പ്രസ് ക്ലബ് അഭിമാനമായി കരുതുന്നുവെന്ന് പ്രസിഡന്റ് ബിജിലി ജോര്‍ജ്ജ് പറഞ്ഞു.
ആഗസ്റ്റ് 15 വൈകീട്ട് ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സില്‍ വെച്ചു നടക്കുന്ന പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സണ്ണി മാളിയേക്കല്‍- 214 986 3186
ഹരി നമ്പൂതിരി- 956 243 1043

ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ഡാളസ്സില്‍
ഇന്ത്യ പ്രസ്സ് ക്ലബിന്റെ സ്വാതന്ത്ര്യദിനാഘോഷവും, ഡോ.എം.എസ്സ്.സുനിലിന് സ്വീകരണവും ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക