നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എ ഡി ജി പി സന്ധ്യയെ ഡി ജി പി ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി. ദിലീപ് ഹൈക്കോടതിയൈല് വ്യാഴാഴ്ച പുതിയ ജാമ്യ ഹര്‍ജി നല്കിയ പശ്ചാത്തലത്തിലാണിത്. പൊലീസിനെ പ്രതിരോധത്തിലാക്കുന്ന ചില കാര്യങ്ങള്‍ ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിട്ടുണ്ട്.
പള്‍സര്‍ സുനി ഭീഷണി കത്ത് അയച്ച് ദിവസം തന്നെ ഡി ജി പിയുടെ ഫോണില്‍ വിളിച്ച് കാര്യമറിയിച്ചിരുന്നെന്ന് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച ദിവസം തന്നെ ഇക്കാര്യം ഡി ജി പിയെ അറിയിച്ചിരുന്നെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ വിവരം സംഭവത്തിന് ശേഷം ഏറെ ദിവസങ്ങള്‍ കഴിഞ്ഞ് ദിലീപ് പരാതി നല്‍കിയപ്പോഴാണ് അറിഞ്ഞതെന്ന് പൊലീസ് പറയുന്നു. സിനിമാ മേഖലയിലെ ചില പ്രബലര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയതിന്റെ ഫലമാണ് ഇപ്പോഴുണ്ടായതെന്നാണ് ദിലീപ് പറയുന്നത്.
എ ഡി ജി പി സന്ധ്യയും മഞ്ജു വാര്യരും നല്ല ബന്ധത്തിലാണെന്നും സംഭവമുണ്ടായപ്പോള്‍ തന്നെ മഞ്ജു ഇതില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞതും ജാമ്യഹര്ഹിയില് ചൂണ്ടിക്കാട്ടുന്നുണ്ട്. പരസ്യചിത്ര സംവിധായകന് ശ്രീകുമാര്‍ മേനോനെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബി സന്ധ്യ റെക്കാഡ് ചെയ്തിട്ടില്ല.