മലയാളസിനിമയിലെ താരസംഘടനയായ ‘അമ്മ’യില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണം. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടിവന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ല. ഞാന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്’ പൃഥ്വിരാജ് ഒരു മാധ്യമത്തോട് പറഞ്ഞു.
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ‘അമ്മ’യുടെ നിലപാടുകള്‍ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെയാണ് സംഘടനയിലെ യുവതാരങ്ങള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നത്.