ഭര്‍ത്താവിന്റെ അറവ് ശാലക്കകത്ത് യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍
Published on 23 July, 2017
മലപ്പുറം : ഭര്‍ത്താവിന്റെ അറവ് ശാലക്കകത്ത് യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍.
പരപ്പനങ്ങാടി പഴയ കത്ത് നിസാമുദ്ധീന്റെ ഭാര്യ കോഴിക്കോട് നരിക്കുനി
കൊട്ടാംപൊയിലില്‍ റഹീന ( 30 ) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മാംസ വ്യാപാരിയായ
നിസാമുദ്ധീന്റെ അഞ്ചപുരയിലുള്ള അറവുശാലക്കകത്താണ് മൃതദേഹം
കണ്ടത്.
ഞായറാഴ്‌ച പുലര്‍ച്ചെ നാലോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം
കണ്ടത്. നിസാമുദ്ധീനെയും കാണാതിയിട്ടുണ്ട്. പുലര്‍ച്ചെ രണ്ടോടെ അറവ് ശാലയില്‍
സഹായിക്കാനായി കൂട്ടികൊണ്ടു വന്നതായിരുന്നുവത്രെ റഹിനയെ ഇയാള്‍ക്ക് രണ്ട്
ഭാര്യമാരുണ്ട് ആദ്യ ഭാര്യയാണ് റഹീന രണ്ട് കുട്ടികളുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല