Image

തൃശ്ശിവപേരൂര്‍ ക്ലിപ്‌തം' ടീസര്‍ െ്രെടലെര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാമത്‌

Published on 24 June, 2017
തൃശ്ശിവപേരൂര്‍ ക്ലിപ്‌തം' ടീസര്‍ െ്രെടലെര്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാമത്‌


കൊച്ചി : നവാഗതനായ രതീഷ്‌ കുമാര്‍ സംവിധാനം നിര്‍വഹിച്ച്‌ ആസിഫ്‌ അലി നായകനാവുന്ന ചിത്രം 'തൃശ്ശിവപേരൂര്‍ ക്ലിപ്‌തം'ത്തിന്റെ ടീസര്‍ െ്രെടലെര്‍ യൂട്യൂബ്‌ ഇന്ത്യയുടെ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്‌.

 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ഈ രണ്ടു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോ ആദ്യ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 2.7 ലക്ഷത്തിലധികം വ്യൂസ്‌ നേടി. ഇതുവരെ 3,47,019 വ്യൂസും 8505 ലൈക്‌സും വീഡിയോക്ക്‌ ലഭിച്ചിട്ടുണ്ട്‌.

ചിത്രത്തില്‍ ചെമ്പന്‍ വിനോദ്‌ ജോസ്‌, അപര്‍ണ ബാലമുരളി, ടിനി ടോം, ശ്രീജിത്ത്‌ രവി, ഇര്‍ഷാദ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌. പി എസ്‌ റഫീഖ്‌ ആണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം സ്വരൂപ്‌ ഫിലിപ്പും ചിത്രസംയോജനം ഷമീര്‍ മുഹമ്മദുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

സംഗീതം സംവിധാനം ബിജിബാലാണ്‌. എം സ്റ്റാര്‍ സാറ്റലൈറ്റ്‌ കമ്മ്യൂണിക്കേഷന്‍സിന്റെ കൂടെ വൈറ്റ്‌സാന്‍ഡ്‌സ്‌ മീഡിയ ഹൌസ്‌ പ്രൊഡക്ഷന്റെ ബാനറില്‍ ഫരീദ്‌ ഖാനും ഷലീല്‍ അസിസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക