Image

ന്യൂയോര്‍ക്കില്‍ ക്‌നാനായ ഫൊറോനാ പിക്ക്‌നിക്: മാര്‍. പണ്ടാരശേരിയില്‍ പങ്കെടുക്കും

സാബു തടിപ്പുഴ Published on 22 June, 2017
ന്യൂയോര്‍ക്കില്‍ ക്‌നാനായ ഫൊറോനാ പിക്ക്‌നിക്: മാര്‍. പണ്ടാരശേരിയില്‍ പങ്കെടുക്കും
ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കാതോലിക്ക പള്ളിയില്‍ ഫൊറോനായുടെ കിഴിലുള്ള മിഷനുകളുടെ സംയുക്ത പിക്ക്‌നിക് നടത്തുന്നു . അടുത്ത ശനിയാഴ്ച ജൂണ്‍ 24 ന് രാവിലെ 9 .30 അഭിവന്ദ്യ പണ്ടാരശേരി പിതാവിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഫൊറോനാ പിതാവ് പിക്ക്‌നിക് ഉദ്ഘാടനം ചെയുന്നു. റോക്ലാന്‍ഡ് ,വെസ്റ്റ്‌ചെസ്റ്റര്‍ ,ന്യൂജേഴ്സി ,കണക്റ്റികട്ട് , പെന്‍സില്‍വേനിയ തുടങ്ങിയ മിഷനുകളില്‍നിന്നു ക്‌നാനായ കുടുംബങ്ങള്‍ പിക്ക്‌നിക്കില്‍ പങ്കെടുക്കുന്നു .

വിവിധ പ്രായത്തിലുള്ളവര്‍ക്ക് വേണ്ടി രസകരങ്ങളായ മത്സരങ്ങളാണ് അണിയറയില്‍ സങ്കാടകര്‍ ഒരുക്കുയിരിക്കുന്നതു . വടംവലി , വോളിബോള്‍ ,ബാസ്കറ്റ് ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരത്തില്‍ പങ്കെടുക്കാന്‍ മിഷന്‍ അടിസ്ഥാനത്തില്‍ ടീമുകള്‍ പരിശീലനത്തിലാണ് . കൂടാതെ ക്‌നാനായ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള കാര്‍ണിവലും തയ്യാറാക്കിയിരിക്കുന്നു . മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുന്നത് അഭിവന്ദ്യ പിതാവാണ് . പിക്കിനിക്കിനോടനുബന്ധിച്ചു ഓരോരുത്തരും തങ്ങള്‍ക്കാകാവുന്ന വിധത്തില്‍ ഭക്ഷണം കൊണ്ടുവരേണ്ടതാണെന്നു പാരിഷ് കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു . പരിപാടികള്‍ക്ക് ഫൊറോനാ വികാരി ഫാ.തറക്കല്‍ ,ഫാ .ആദോപ്പള്ളിയില്‍ ,ഫാ.കട്ടേല്‍ ഫൊറോനാ സെക്രട്ടറി തോമസ് പാലിശേരി തുടങ്ങിയവര്‍ നേതൃത്വം കൊടുക്കുന്നു.
ന്യൂയോര്‍ക്കില്‍ ക്‌നാനായ ഫൊറോനാ പിക്ക്‌നിക്: മാര്‍. പണ്ടാരശേരിയില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക