Image

മൂവാറ്റുപുഴയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‌ പൊള്ളലേറ്റു

Published on 28 May, 2017
മൂവാറ്റുപുഴയില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‌ പൊള്ളലേറ്റു

 മൂവാറ്റുപുഴ: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന്‌ പരിക്കേറ്റു. കല്ലൂര്‍ക്കാട്‌ ഗാന്ധിനഗര്‍ എടശ്ശേരിയില്‍ വീട്ടില്‍ സിസില്‍ വര്‍ഗീസിനാണ്‌ കൈകള്‍ക്കു പൊള്ളലേറ്റത്‌. ഇയാളുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ്‌ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

കുടുംബവുമൊത്ത്‌ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ്‌ സിസില്‍ വര്‍ഗീസിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്‌. ഫോണ്‍ പൊട്ടിത്തെറിച്ച ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ കുഞ്ഞിനെ സിസിലിന്റെ കൈയില്‍ നിന്നും മാറ്റിയതിനാലാണ്‌ പിഞ്ചുകുഞ്ഞ്‌ രക്ഷപ്പെട്ടത്‌. 

സിസിലും കുടുംബവും ആലുവയില്‍ നിന്നും കല്ലൂര്‍ക്കാടേക്കുള്ള വീട്ടിലേക്ക്‌ വരുമ്പോഴാണ്‌ സംഭവമുണ്ടായത്‌. യാത്രയ്‌ക്കിടെ കാറിനുള്ളില്‍ പെട്ടെന്ന്‌ പുക കണ്ടതോടെയാണ്‌ സംഭവം ശ്രദ്ധയില്‍പ്പെടുന്നത്‌. 
എവിടെ നിന്നാണ്‌ പുക വരുന്നതെന്ന്‌ പരിശോധിക്കുന്നതിനിടെയാണ്‌ കാറിനുള്ളിലുണ്ടായിരുന്ന ഫോണ്‍ ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്‌. 

പുകഞ്ഞുകൊണ്ടിരിക്കുന്ന ഫോണ്‍ കാറിന്‌ പുറത്തേക്കെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സിസിലിന്റെ കൈകള്‍ക്ക്‌ പൊള്ളലേറ്റത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക