Image

കര്‍ഷക ആത്മഹത്യയ്‌ക്ക്‌ കാരണം ആത്മീയതയുടെ അഭാവമെന്ന്‌ ശ്രീ ശ്രീ രവിശങ്കര്‍!

Published on 29 April, 2017
കര്‍ഷക ആത്മഹത്യയ്‌ക്ക്‌ കാരണം ആത്മീയതയുടെ അഭാവമെന്ന്‌  ശ്രീ ശ്രീ രവിശങ്കര്‍!


മുംബൈ: കര്‍ഷക ആത്മഹത്യയിലേക്ക്‌ നയിക്കുന്ന കാരണങ്ങളില്‍ ഒന്ന്‌ ആത്മീയതയുടെ അഭാവമാണെന്ന്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുംബൈയില്‍ നടന്ന പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയിലും മറ്റു പ്രദേശങ്ങളിലുമുള്ള കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള ചോദ്യത്തിന്‌ മറുപടിയായിട്ടാണ്‌ ശ്രീ രവിശങ്കര്‍ന്റെ  കണ്ടെത്തല്‍. കര്‍ഷകരുടെ ഇടയില്‍ ആത്മഹത്യാ പ്രവണത ഒഴിവാക്കാന്‍ യോഗയും പ്രാണായാമവും അത്യന്താപേക്ഷിതമാണ്‌ , ആത്മീയതയുടെ പാതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മീയത കര്‍ഷകരിലേക്ക്‌ എത്തിക്കണമെന്ന്‌ ഞാന്‍ അപേക്ഷിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.


യമുന നദിയുടെ തീരത്ത്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രവിശങ്കര്‍ പ്രതികരിച്ചു.  

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11 മുതല്‍ 13 വരെയാണ്‌ യമുന തീരത്ത്‌ ആര്‍ട്‌ ഓഫ്‌ ലിവിങിന്റെ നേതൃത്വത്തില്‍ ലോക സാംസ്‌കാരികോത്സവം നടന്നത്‌.സത്യം വിജയം കൈവരിക്കും. നിയമവ്യവസ്ഥയില്‍ എനിക്ക്‌ പൂര്‍ണ വിശ്വാസമുണ്ട്‌. അത്‌ ഒരു എന്‍ജിഒ ആയി പ്രവര്‍ത്തിക്കുന്നു. തെറ്റായതൊന്നും ചെയ്‌തിട്ടില്ല. ഞങ്ങളുടെ 15 സ്വതന്ത്ര ശാസ്‌ത്രജ്ഞരുടെ പാനല്‍ ന്യായമായ റിപ്പോര്‍ട്ട്‌ രൂപപ്പെടുത്തിയിട്ടുണ്ട്‌, പരിസ്ഥിതിക്ക്‌ കോട്ടം തട്ടുന്ന വിധത്തില്‍ ഒന്നും ചെയ്‌തിട്ടില്ല. യമുനയില്‍ നിന്നും ആര്‍ട്‌ ഓഫ്‌ ലിവിങ്‌ പ്രവര്‍ത്തകര്‍ 500 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

 നദീ തീരത്തിന്‌ വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ െ്രെടബൂണല്‍ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്ങിന്‌ വിധിച്ച അഞ്ചു കോടി രൂപ പിഴ അടച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക