അനന്തപൂര്‍: ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ പതിമൂന്ന് പേര്‍ മരിച്ചു. ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ലയിലെ എരാട്ടിമ രാജു തടാകത്തിലാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഏഴ് സ്‌ത്രീകളും ആറ് കുട്ടികശുമാണ് അപടത്തില്‍ മരിച്ചത്. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.
ഒരു ചെറിയ ബോട്ടില്‍ 17 പേരെയാണ് കയറ്റിത്. അമിത ഭാരം മൂലമാണ് ബോട്ട് മറിഞ്ഞതെന്നാണ് നിഗമനം. അടുത്തുള്ള ക്ഷേത്രത്തില്‍ പ്രതിഷ്‌ഠാ ദിന ഉത്‌സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. ക്ഷേത്രത്തിലെ പരിപാടികള്‍ കഴിഞ്ഞതിനുശേഷം കുടുംബാംഗങ്ങള്‍ തടാകത്തില്‍ ആഷോഷിക്കാന്‍ എത്തുകയായിരുന്നു. ബോട്ട് തടാകത്തിന്റെ മധ്യത്തിലെത്തിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.