Image

സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച്‌ പഞ്ചാബില്‍ സ്വവര്‍ഗ വിവാഹം!

Published on 27 April, 2017
സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച്‌ പഞ്ചാബില്‍ സ്വവര്‍ഗ വിവാഹം!
 ജലന്ധര്‍: സുപ്രീംകോടതി ഉത്തരവ്‌ ലംഘിച്ച്‌ പഞ്ചാബില്‍ സ്വവര്‍ഗ വിവാഹം. ജലന്ധറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ സ്‌ത്രീ ഇരുപത്തിയേഴുകാരിയെയാണ്‌ വിവാഹം ചെയ്‌തത്‌. ഹിന്ദു ആചാരപ്രകാരം പുക്ക ഭാഗ ഏരിയയിലെ ഒരു ക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹമെന്ന്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

വിവാഹത്തിനുശേഷം ദമ്പതികള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സിറ്റിയിലെ ഒരു ഹോട്ടലില്‍ പാര്‍ട്ടിയും നടത്തി. ഇതിനുശേഷം ഇരുവരും യുവതിയുടെ വീട്ടിലേക്കാണ്‌ പോയത്‌. കഴിഞ്ഞ പതിനെട്ടുവര്‍ഷമായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന മഞ്‌ജീത്‌ കൗര്‍ സന്ധുവും യുവതിയും തമ്മിലുള്ള വിവാഹം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 
ചര്‍ച്ചാവിഷയമായിരിക്കുകയാണ്‌.

 മഞ്‌ജീത്‌ കൗര്‍ വിവാഹം ചെയ്‌ത യുവതിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം സ്വവര്‍ഗ വിവാഹം ഇന്ത്യയില്‍ നിയമവിധേയമല്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക