ദിലീപ് മെഗാഷോ അമേരിക്കയില്‍; ഉദ്ഘാടനം ഏപ്രില്‍ 28-ന് ഓസ്റ്റിനില്‍
ജോയിച്ചന്‍ പുതുക്കുളംPublished on 26 April, 2017
ഓസ്റ്റിന്‍: അമേരിക്കയിലെ 2017-ലെ ഏറ്റവും
വലിയ താരനിശയുടെ ഉദ്ഘാടന പ്രദര്‍ശനം ഏപ്രില്‍ 28-നു വെള്ളിയാഴ്ച ഓസ്റ്റിന്‍
പട്ടണത്തില്‍ അരങ്ങേറും. ചരിത്രത്തില്‍ ആദ്യമായി രണ്ടായിരം പേര്‍ക്ക്
ഒന്നിച്ച് പരിപാടി ആസ്വദിക്കാന്‍ കഴിയുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ
ഓസ്റ്റിന്‍ ഗേറ്റ് വേ ചര്‍ച്ച് ഓഡിറ്റോറിയമാണ് മെഗാഷോയ്ക്ക് വേദിയാകുന്നത്.
സ്റ്റേജ് ഷോകളുടെ ചരിത്രത്തില്‍ കാണികളെ വിസ്മയിപ്പിക്കാന്‍ പോകുന്ന ഈ മെഗാ
ഷോയ്ക്ക് സ്വാഗതം അരുളാന്‍ ഓസ്റ്റിന്‍ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും
താമസിക്കുന്ന മുഴുവന്‍ മലയാളി കുടുംബങ്ങളും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു.
റൗണ്ട് റോക്ക് എന്റര്‍ടൈന്‍മെന്റിന്റെ നേതൃത്വത്തില്‍ ഈ മെഗാഷോയുടെ
വിജയത്തിനായി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഷോയുടെ
ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുകഴിഞ്ഞതായി സംഘാടകര്‍ക്കുവേണ്ടി ഡോ. അനീഷ്
ജോര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 512 785 2392,
സണ്ണി തോമസ് (ഓസ്റ്റിന്‍) 512 897 5296.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല