Image

ഒരു ഭരണാധികാരി ഉപയോഗിക്കേണ്ട ഭാഷയല്ലിത്: സുഗതകുമാരി

Published on 23 April, 2017
ഒരു ഭരണാധികാരി ഉപയോഗിക്കേണ്ട ഭാഷയല്ലിത്: സുഗതകുമാരി
അവിടത്തെ പാവപ്പെട്ട തൊഴിലാളി സ്ത്രീകളെപ്പറ്റി ഇത്രയും നിന്ദ്യമായ രീതിയില്‍ സംസാരിക്കാന്‍ ഒരു കമ്യൂണിസ്റ്റുകാരന് എങ്ങനെ കഴിയുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. സ്ത്രീകളെപ്പറ്റി മാത്രമല്ല, കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥന്മാര്‍ക്കെതിരായും മന്ത്രി മണി നിന്ദയുടെയും പരിഹാസത്തിന്റെയും സ്വരത്തിലാണ് സംസാരിക്കുന്നത്

ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്നത് ക്ഷമിക്കാവുന്നതല്ല ഡി. ബാബുപോള്‍

ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്നതും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതും മന്ത്രി എം.എം. മണിയായാല്‍ പോലും ക്ഷമിക്കാവുന്നതല്ല.
ഇദ്ദേഹത്തോളം പോലും വിദ്യാഭ്യാസമില്ലാത്ത ഒരു മന്ത്രി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. ഇ.കെ ഇമ്പിച്ചിബാവ. നാല് ക്ലാസ്സ് മാത്രം പഠിച്ച അദ്ദേഹം ഏത് ഉന്നത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്താലും കിട്ടാത്ത പക്വതയുടെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഖബര്‍ എവിടെയാണെന്ന് കണ്ടുപിടിച്ച് മന്ത്രി മണി അവിടെച്ചെന്ന് സാഷ്ടാംഗം നമസ്‌കരിക്കണം, വിവേകമുണ്ടാകാന്‍.  
Join WhatsApp News
നാരദന്‍ 2017-04-23 18:19:44
മണിയെ  വിദ്യ ആഭാസ മന്ത്രി ആക്കിയാലോ ?
വിദ്യാധരൻ 2017-04-23 18:07:01
അജ്ഞതയും മൗഢ്യതയും  ഒത്തു ചേർന്നാൽ 
നാവിൽ നിന്ന് വരുന്നത് അടികൊള്ളി വാക്ക് 
അഹംഭാവവും വിജ്ഞാനവും ഒത്തുചേർന്നാൽ 
'തോന്നിയാസ' മലയായി വഴിമുടക്കി നിൽക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക