Image

ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുനാള്‍ 23 ന്

Published on 18 April, 2017
ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ തിരുനാള്‍ 23 ന്

      ഡബ്‌ളിന്‍: ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാള്‍ ഏപ്രില്‍ 23ന് (പുതുഞായര്‍) ഫിന്‍ഗ്‌ളാസ് St.Canice’s ദേവാല യത്തില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. 

ഞായര്‍ ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെ തിരുനാളിന് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. റെജി ചെരുവന്‍കാലായില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. െ്രെകസ്റ്റ് ആനന്ദ് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് പ്രദക്ഷിണവും, ലദീഞ്ഞും നടക്കും. 

വൈകുന്നേരം 5.15 ന് St.Canice’s girls school ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ഫിന്‍ഗ്ലാസ്ചSt.Canice’s ര്‍ച്ച് വികാരി Rev. Fr. Padraig O Cochlain ഉദ്ഘാടനം ചെയ്യും. ഫിസ്ബറോ സെന്റ് പീറ്റേര്‍സ് ചര്‍ച്ച് വികാരി Rev. Fr. Aidan Galvin അധ്യക്ഷത വഹിക്കും. തുടര്‍ന്ന് മുതിര്‍ന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപടികളും സ്‌നേഹവിരുന്നും നടക്കും. 

തിരുനാള്‍ തിരുക്കര്‍മങ്ങളിലേക്കും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങര, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക