വിശുദ്ധ നാമകരണം നിനക്കു ചേരുന്ന
മഹാപുണ്യത്തിന്‍ സമ്മാനം
മക്കളാം ഞങ്ങള്‍ പുളകിതമായി
അമ്മ തന്‍ ബഹുമതിയോര്‍ത്തു കൊണ്ട്
പുണ്യത്തിന്‍ പേരു ചാര്‍ത്തിയാ പുഷ്പം
വാടാതെ നില്‍ക്കാന്‍ കൊതിച്ചു പോയായിരങ്ങള്‍
പോകാതെ പറ്റില്ലല്ലോരുനാള്‍ പിന്നെയാ
വിശുദ്ധ നാമകരണ ചാര്‍ത്തിയലങ്കരിച്ച ദൈവമേ നന്ദി
നീലകരയില്‍ വെള്ളനിറത്തിന്‍
നടുവില്‍ തിളങ്ങുന്ന നിന്‍മുഖം
കണ്ടുകൊണ്ടു നില്‍ക്കുമ്പോളെന്‍
കണ്ണു നനയുന്നോര്‍ത്തുപോയാ മഹത്വം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല