Image

അയര്‍ക്കുന്നം മറ്റക്കര സംഗമം: തീം സോംഗ് വീഡിയോ റിലീസ് ചെയ്തു

Published on 05 April, 2017
അയര്‍ക്കുന്നം മറ്റക്കര സംഗമം: തീം സോംഗ് വീഡിയോ റിലീസ് ചെയ്തു

      ലണ്ടന്‍: മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമം ഏപ്രില്‍ 29 ന് ബെര്‍മിംഗ്ഹാമിലെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കും. നാടിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ദൃശ്യങ്ങള്‍ കൊണ്ട് സംബന്നമായ സംഗമത്തിന്റെ തീം ഗാന വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തു. സംഗമത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.എ. ജോസഫ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. 

യുകെയില്‍ പുറത്തിറങ്ങിയ ന്ധഒരു ബിലാത്തി പ്രണയം’ എന്ന സിനിമയിലും മറ്റു ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ സി.എ ജോസഫ് യുകെ മലയാളികള്‍ പുറത്തിറക്കിയ ന്ധഓര്‍മയില്‍ ഒരു ഓണം’ എന്ന സംഗീത ആല്‍ബത്തിനുവേണ്ടിയും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്. 

നിരവധി ഷോര്‍ട്ട് ഫിലിമുകളിലെയും ആല്‍ബങ്ങളിലെയും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മികച്ച ഗായകന്‍ കൂടിയായ ജോജി കോട്ടയം ആണ് തീം സോംഗിനും സംഗീതം നല്‍കിയിരിക്കുന്നത്. സുമേഷ് അയിരൂര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. 

അയര്‍ക്കുന്നത്തേയും മറ്റക്കരയിലേയും സമീപ പ്രദേശങ്ങളുമായി ബന്ധമുള്ള ജനപ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച്, വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉള്‍പ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലം ആക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ നടത്തുന്നത്. 

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് 07846747602, ജോജി ജോസഫ് 07809770943, ഷൈനു ക്ലയര്‍ മാത്യു 07872514619, ബാലസജീവ് കുമാര്‍ 07500777681.

വിലാസം: UKKCA Hall, Woodcross Lane, Wolverhampton, WV14 9BW.

റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക